കേസ് അന്വേഷിച്ച സി.െഎയുടെ നിലപാട് പൊലീസിന് അപമാനമെന്ന് കോടതി ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് പ്രാദേശിക നേതാവും കയർ തൊഴിലാളിയുമായിരുന്ന കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ബൈജു സമൂഹത്തിന് വിപത്താണെന്ന് കോടതി. പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കുേമ്പാൾ നിഷ്ഠുര കൊലപാതകമാണ് ഇയാൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കേസ് അന്വേഷിച്ച സി.െഎയുടെ നിലപാട് സേനക്ക് അപമാനമാണ്. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ഇതിനാലാണ് മുഖ്യകണ്ണിയായി പ്രവർത്തിച്ച പ്രതിക്ക് വധശിക്ഷ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ ഉണ്ടായത് രാഷ്ട്രീയ കൊലപാതക കേസിലെ അപൂർവ വിധിയാണ്. കേസിലെ പ്രതികളായ സി.പി.എമ്മുകാരിൽ ആറിൽ അഞ്ചുപേർക്കും ജീവപര്യന്തം കഠിനതടവ് നൽകിയപ്പോൾ പാർട്ടി മുൻ ലോക്കൽ സെക്രട്ടറിയായ ചേര്‍ത്തല നഗരസഭ 32-ാം വാര്‍ഡ് കാക്കപറമ്പത്ത് വെളി ആർ. ബൈജുവിനാണ് വധശിക്ഷ വിധിച്ചത്. രാഷ്ട്രീയമാനം ആരോപിക്കപ്പെട്ട കേസിെൻറ തുടക്കം അതുകൊണ്ടുതന്നെ മെല്ലെപ്പോക്കിലായിരുന്നു. ഇതിനെതിരെ കോൺഗ്രസ് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. ചേർത്തലയിലും ആലപ്പുഴയിലും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച കൊലപാതകമായിരുന്നു ദിവാകരേൻറത്. അഞ്ചാം പ്രതിയും സി.പി.എം നേതാവിെൻറ മകനുമായ എൻ. സേതുകുമാറിെൻറ വസതിയിൽ രാത്രി ഏഴോടെ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ബൈജുവായിരുന്നു സൂത്രധാരൻ. പിന്നീടായിരുന്നു ആക്രമണം. കേസിെൻറ വിചാരണ 2017 ഡിസംബർ ആറിനാണ് ആരംഭിച്ചത്. 22 സാക്ഷികളെ വിസ്തരിച്ചു. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത േകസിൽ രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ തണുപ്പിച്ചു. വൈകിയാണ് വിചാരണ തുടങ്ങിയത്. തുടക്കത്തിൽ പ്രതിപ്പട്ടികയിൽ ബൈജുവിനെ ചേർത്തിരുന്നില്ല. പ്രതികൾക്ക് അപ്പീൽ നൽകാൻ കോടതി 30 ദിവസം സമയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.