കൊച്ചി: കഠ്വ, ഉന്നാവ് പീഡനക്കൊലകളിലെ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. എറണാകുളം ബോട്ട്ജെട്ടിയിൽ നടന്ന കൂട്ടായ്മ പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷാനിൽ അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ്, കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ.വി. ബെന്നി എന്നിവർ സംസാരിച്ചു. ആലുവയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാനകമ്മിറ്റി അംഗം സി.എസ്. സുരേഷ്കുമാർ, മൂവാറ്റുപുഴയിൽ യൂനിയൻ സംസ്ഥാനകമ്മിറ്റി അംഗം രാജമ്മ രഘു, കോതമംഗലത്ത് കെ.ജി.ഒ.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.എൻ. മിനി, പെരുമ്പാവൂരിൽ എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ, പറവൂരിൽ എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് ജോർജ് ബാസ്റ്റിൻ, കൊച്ചിയിൽ കെ.ജി.ഒ.എ ജില്ല സെക്രട്ടറി ഡെയന്യൂസ് തോമസ് എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.