മതധ്രുവീകരണത്തിനുള്ള ഫാഷിസ്​റ്റ്​ ​വ്യാമോഹം നടക്കില്ല ^ടി. ആരിഫലി

മതധ്രുവീകരണത്തിനുള്ള ഫാഷിസ്റ്റ് വ്യാമോഹം നടക്കില്ല -ടി. ആരിഫലി അരൂർ: പ്രത്യേക മതവിഭാഗങ്ങളിൽപ്പെട്ടവരെ ഇരയാക്കുന്ന പീഡനസംഭവങ്ങളുടെ ആവർത്തനം രാജ്യത്തിന് അപമാനമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീർ ടി. ആരിഫലി. ബഹുസ്വരത മുഖ്യസവിശേഷതയായി അഭിമാനിക്കുന്ന ഇന്ത്യയിൽ മതധ്രുവീകരണത്തിന് ശ്രമിക്കുന്ന ഫാഷിസ്റ്റ് വ്യാമോഹം നടപ്പാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്തിരൂരിൽ ഐഡിയൽ സ്കൂൾ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ഉദ്‌ ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഠ്വയിലെ പെൺകുട്ടിയുടെ ക്രൂരമരണത്തി​െൻറ ദുഃഖം മാറ്റി നിർത്തി ഒരു പാഠശാലയുടെ ഉദ്ഘാടനം സാധ്യമല്ല. കഠ്വ സംഭവം ഇന്ത്യയിൽ ആദ്യത്തേതല്ല. അവസാനത്തേതുമാകില്ല -അദ്ദേഹം പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ വാലയിൽ, ജമാൽ അസ്ഹരി, അസൂറ അലി, കെ.കെ. മമ്മുണ്ണി മൗലവി, ഡോ. മൊയ്തീൻ കുട്ടി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, അരൂർ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, ബ്ലോക്ക് പഞ്ചായത്തംഗം വൽസല തമ്പി, ട്രീസ, മുഹമ്മദ് കുഞ്ഞ് നാസർ ഇസ്മയിൽ, ടി.എ. റാഷിദ്, എ. ഫാറൂഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.