പെരുമ്പാവൂർ: ഫയർ ഫോഴ്സിൽ വ്യാജ സന്ദേശം നൽകി കബളിപ്പിച്ചയാളെ പൊലീസ് പിടികൂടി. ഓടക്കാലി ചാമക്കാല വീട്ടിൽ ഒനാസിയാണ് (48) അറസ്റ്റിലായത്. ഓടക്കാലിയിലെ കുന്നത്താൻ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചതായി ഇയാൾ വ്യാജ സന്ദേശം നൽകുകയായിരുന്നു. രണ്ട് യൂനിറ്റ് ഫയർ എൻജിനുകൾ സ്ഥാപനത്തിൽ എത്തി. അത്യാഹിതം ഉണ്ടായിട്ടില്ലെന്ന് സ്ഥാപനയുടമകൾ അറിയിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒനാസിയാണ് വിളിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു. ഫയർ ഫോഴ്സിെൻറ പരാതിയെ തുടർന്നാണ് ഇയാളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. 'ബാലികയെ കൊലപ്പെടുത്തിയവരെ തുറുങ്കിലടക്കണം' പെരുമ്പാവൂർ: കശ്മീരിൽ ആസിഫയെന്ന പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ തുറുങ്കിലടക്കണമെന്ന് എസ്.ഐ.ഒ പെരുമ്പാവൂർ ഏരിയ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാൻ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഘ്പരിവാർ നടപടി ഇന്ത്യയുടെ സാംസ്കാരിക മഹിമയെ നാണംകെടുത്തുന്നതാണെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡൻറ് പി.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയ സെക്രട്ടറി ഇ.ബി. നബീൽ, ജോ. സെക്രട്ടറി അനഫ് അലി, സെക്രേട്ടറിയറ്റ് അംഗങ്ങളായ സഫീർ എസ്. പരീത്, കെ.എം. മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.