മരട്: ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഇരുചക്ര വാഹനങ്ങൾ ചളിക്കവട്ടം പാലത്തിെൻറ നടപ്പാതയിലൂടെ ഒാടിക്കുന്നത് കാൽനടക്കാരെ ദുരിതത്തിലാക്കുന്നു. വൈറ്റില ജങ്ഷനിൽ ഫ്ലൈഓവർ ജോലികൾ പുരോഗമിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിൽനിന്ന് രക്ഷപ്പെടാനാണ് ഇരുചക്ര വാഹനങ്ങൾ നടപ്പാതയിലൂടെ ഓടിക്കുന്നത്. ഇതുമൂലം കാൽനടക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. അമിതവേഗത്തിൽ ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ പാലത്തിലെ സ്ലാബുകൾ തകർന്നു. പരാതിയെ തുടർന്ന് ദേശീയപാത അധികൃതർ സ്ലാബുകൾ നാളുകൾക്ക് മുമ്പാണ് മാറ്റിയത്. ഇതാണ് വീണ്ടും തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.