പ്രതിരോധ ഇടപാടുകൾ ത്വരിതപ്പെടുത്താൻ ഇന്ത്യ-റഷ്യ ധാരണ ന്യൂഡൽഹി: പ്രതിരോധരംഗത്തെ ഇടപാടുകൾ ത്വരിതപ്പെടുത്താൻ ഇന്ത്യ-റഷ്യ ധാരണ. പ്രതിരോധമന്ത്രി നിർമല സീതാരാമൻ റഷ്യൻ പ്രതിരോധമന്ത്രി ജനറൽ സെർജി ഷൊയ്ഗു, വ്യവസായമന്ത്രി ഡെനിസ് മേന്ത്രാവ് എന്നിവരുമായി മോസ്കോയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ മേഖലകളിലെ സൈനികസഹകരണം കൂടുതൽ ശക്തിെപ്പടുത്താൻ ഉഭയകക്ഷിചർച്ചയിൽ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചുള്ള ഏഴാമത് മോസ്കോ സമ്മേളനത്തിൽ പെങ്കടുക്കാനാണ് നിർമല സീതാരാമൻ കഴിഞ്ഞദിവസം മോസ്കോയിലെത്തിയത്. ഇന്ത്യക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന റഷ്യ, പ്രധാനപ്പെട്ട സ്പെയർപാട്സുകളും മറ്റ് ഉപകരണങ്ങളും കൈമാറുന്നതിൽ വരുത്തുന്ന കാലതാമസത്തെക്കുറിച്ച് സൈന്യത്തിന് പരാതിയുണ്ട്. പ്രധാനപ്പെട്ട ഇടപാടുകളിൽ സാേങ്കതികവിവരങ്ങളടക്കം കൈമാറുന്നതിൽ കൂടുതൽ ഉദാരത പുലർത്തണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.