മൂവാറ്റുപുഴ: 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഓർഡിനൻസിലൂടെ ഇപ്പോൾ വരുത്തിയ ഭേദഗതികൾ സമ്പൂർണമായി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി കടാതി ഗവ. യു.പി സ്കൂളിൽ നടന്ന മേഖല സമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക് അധ്യക്ഷത വഹിച്ചു. കെ.കെ. മാത്തുക്കുട്ടി സ്വാഗതം പറഞ്ഞു. 'പരിസ്ഥിതിയും നമ്മളും' വിഷയത്തിൽ പി.എ. തങ്കച്ചൻ ക്ലാസെടുത്തു. മേഖല സെക്രട്ടറി കെ.കെ. കുട്ടപ്പൻ പ്രവർത്തന റിപ്പോർട്ടും പി.വി. ഷാജി കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ഗ്രാമ ശാസ്ത്രജാഥക്ക് കെ.കെ. ഭാസ്കരൻ മാസ്റ്റർ നേതൃത്വം നൽകി. രണ്ടാംദിവസം കേരള പഠനത്തെകുറിച്ച് വി.ആർ. വിജയകുമാർ ക്ലാസെടുത്തു. സംഘടന രേഖ പി.ആർ. രാഘവൻ അവതരിപ്പിച്ചു. പി.വി. ഷാജി, കെ.ആർ. വിജയകുമാർ, എം.എൻ. രാധാകൃഷ്ണൻ, വി.എസ്. കലേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കലാകാരനായ തങ്കച്ചനെ പരിഷത്ത് ജില്ല സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ പൊന്നാടയണിയിച്ചു. മേഖല ഭാരവാഹികൾ: സിന്ധു ഉല്ലാസ് (പ്രസി.), പി.എം. ഗിവർഗീസ്, പി.എൻ. സുജാത (വൈസ് പ്രസി.), കെ.കെ. കുട്ടപ്പൻ(സെക്ര.), പി.വി. ഷാജി, കെ.ആർ. വിജയകുമാർ (ജോ. സെക്ര.), മദന മോഹനൻ(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.