പ്രൈവറ്റ് ബാങ്കേഴ്സ് അസോ. സംസ്ഥാന സമ്മേളനം

കൊച്ചി: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷ​െൻറ 59ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച കോട്ടയത്ത് നടക്കുമെന്ന് ജില്ല പ്രസിഡൻറ് ഇ.പി. ജോസും വൈസ് പ്രസിഡൻറ് കെ.പി. ഗീവർഗീസ് ബാബുവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുമംഗലി ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ബിസിനസ് മീറ്റ്. 11ന് സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 75 താലൂക്കിലും നിരാലംബരായ വിധവകൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതി മൂന്നുവർഷത്തിനകം പൂർത്തിയാക്കും. നിർമാണം പൂർത്തീകരിച്ച അഞ്ചാമത്തെ വീടി​െൻറ താക്കോൽദാനം സമ്മേളനത്തിൽ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. അഖിലേന്ത്യ നാണയ, സ്റ്റാമ്പ് പ്രദർശനം നാളെ മുതൽ കൊച്ചി: എറണാകുളം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 41ാം വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യ നാണയ, സ്റ്റാമ്പ് പ്രദർശനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ടൗൺ ഹാളിൽ വെള്ളിയാഴ്ച രാവിലെ 10.30ന് പോസ്റ്റ് മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയം, കറൻസി, സ്റ്റാമ്പ്, പുരാതന റോമൻ നാണയം, ബി.സി ആറാം നൂറ്റാണ്ടുമുതൽ പ്രചാരത്തിലുണ്ടായിരുന്ന നാണയം തുടങ്ങിയവ പ്രദർശനത്തിലുണ്ടാവും. ലോകത്ത് ആദ്യമായി ഇറക്കിയ പെന്നി പ്ലാക്ക്, സിൻഡ് ഡാക്ക് സ്റ്റാമ്പുകളും ഉണ്ടാകും. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. സൊസൈറ്റി പ്രസിഡൻറ് എം.എൻ. മോഹനൻ നായർ, സെക്രട്ടറി ലോറൻസ് എഫ്. നെറോണ, കൺവീനർ എൻ. ലക്ഷ്മണൻ, പി.എ. അബ്രഹാം, വിറ്റ്സൺ ലൂയിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.