മത്സ്യബന്ധന ബോട്ടിൽ ജങ്കാർ തട്ടി; യാത്രക്കാര്‍ പരിഭ്രാന്തരായി

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് അപകടമൊഴിവാക്കാൻ വെട്ടിച്ച ജങ്കാർ മത്സ്യബന്ധനബോട്ടിൽ ഇടിച്ചു. ആടിയുലഞ്ഞ ജങ്കാറിലെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു. നിറയെ വാഹനങ്ങളും യാത്രക്കാരുമായി ശനിയാഴ്ച രാത്രി ഏഴരയോടെ വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരുകയായിരുന്ന ജങ്കാറാണ് അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. തകരാറിലായ മത്സ്യബന്ധന ബോട്ടിനെ കടലിൽനിന്ന് ഹാർബറിലേക്ക് കെട്ടി വലിച്ച് കൊണ്ടുവരുകയായിരുന്ന മറ്റൊരു ബോട്ടാണ് പ്രശ്നത്തിന് കാരണം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ബോട്ടുകൾ തമ്മിൽ ചെറിയ ദൂരമേ ഉണ്ടാകാറുള്ളു. മുന്നറിയിപ്പിനായി വെളിച്ച സംവിധാനവും ഉണ്ടാകും. വെളിച്ചം ഇല്ലാത്തതിനാലും കയർ നീളത്തിലായതിനാലും ജങ്കാറിലെ സ്രാങ്കി​െൻറ ശ്രദ്ധയിൽപെട്ടില്ല. സമീപമെത്തിയപ്പോൾ കയർ കാണുകയും പെെട്ടന്ന് വെട്ടിക്കുകയുമായിരുന്നു. ഇതോടെ ജങ്കാർ മറ്റൊരു ബോട്ടിൽ തട്ടി. ഇൗ ബോട്ടിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.