കൊച്ചി മെട്രോ: നാളത്തെ സര്‍വിസ് രണ്ടു മുതല്‍

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പരീക്ഷണ ഓട്ടത്തി​െൻറ ഭാഗമായി കൊച്ചി മെട്രോയുടെ തിങ്കളാഴ്ചത്തെ സര്‍വിസ് ഉച്ചക്ക് രണ്ടിനേ ആരംഭിക്കൂവെന്ന് കെ.എം.ആർ.എല്‍ അറിയിച്ചു. ഉച്ചക്ക് 12ന് സര്‍വിസ് തുടങ്ങുമെന്നാണ് നേരേത്ത അറിയിച്ചിരുന്നത്. സിഗ്നല്‍ നവീകരണത്തി​െൻറ ഭാഗമായി ഇന്നലെയും മെട്രോ സര്‍വിസ് സമയത്തില്‍ മാറ്റമുണ്ടായി. രാവിലെ എട്ടിനാണ് സര്‍വിസ് തുടങ്ങിയത്. പതിവുപോലെ രാത്രി പത്തുവരെ സര്‍വിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.