വഴിയിൽ ഉപേക്ഷിച്ച രോഗിയായ നായക്ക്​ പുഷ്​പൻ രക്ഷകനായി

അരൂർ: രോഗിയായാൽ മനുഷ്യന് മാത്രമല്ല മുന്തിയ ഇനം നായക്ക് പോലും രക്ഷയില്ല. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ബുൾനസ് സ്റ്റഫ് എന്ന അമേരിക്കൻ ബ്രീഡിനെയാണ് കഴിഞ്ഞദിവസം രാത്രി ഏതോ സമ്പന്നൻ ദേശീയ പാതയോരത്ത് ഉപേക്ഷിച്ചത്. ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപമാണ് നാലു വയസ്സുള്ള നായെ രാത്രി വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. പിൻഭാഗം പഴുത്ത് വ്രണമായി പുഴുവരിക്കുന്ന നിലയിലായിരുന്നു ഇൗ മിണ്ടാപ്രാണി. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. അതോടെ ദേശീയ പാതയിൽ കുറച്ചു സമയം ഗതാഗതതടസ്സവും ഉണ്ടായി. അരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സി.കെ. പുഷ്പനും അരൂർ പൊലീസും സ്ഥലത്തെത്തി. ഭക്ഷണം നൽകിയതോടെയാണ് നായ് കിടന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റത്. നായെ പുഷ്പൻതന്നെ ഓട്ടോയിൽ കയറ്റി അരൂർ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പുഴുവരിക്കുന്ന ഭാഗം കഴുകി വൃത്തിയാക്കി. മരുന്നുവെച്ച് കെട്ടുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു. നായെ പുഷ്പൻ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭക്ഷണവും മരുന്നും നൽകിയതോടെ ക്ഷീണമൊക്കെ മാറി നായ് ഉഷാറിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.