സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി സ്വാഗതാർഹം -ആഞ്ചലോസ് ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സഹകരണ വകുപ്പിെൻറ നടപടിയെ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സ്വാഗതംചെയ്തു. ഇവിടെ 64 കോടി രൂപയുടെ ക്രമക്കേട് നടന്നതായും 34 കോടി രൂപ നഷ്ടപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുക തിരിച്ചുപിടിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടുനിന്ന ഭരണസമിതിയെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട് ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി കൗൺസില്‍ രജിസ്ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. സെപ്റ്റംബര്‍ 18 ഉച്ചക്ക് 2.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ല മൃഗസംരക്ഷണ ഓഫിസില്‍ ഇൻറര്‍വ്യൂവിന് ഹാജരാകണമെന്ന് ആലപ്പുഴ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ആര്യാട് ബ്ലോക്കിലാണ് നിയമനം. ജോലിസമയം വൈകീട്ട് ആറു മുതല്‍ രാവിലെ ആറുവരെയാണ്. നിയമിക്കപ്പെടുന്നവര്‍ അതാത് പ്രദേശത്ത് താമസിക്കണം. മാസം 39,500 രൂപ ഓണറേറിയമായി ലഭിക്കും. വിവരങ്ങള്‍ക്ക് ജില്ല മൃഗസംരക്ഷണ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0477-2252431.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.