ജനമൈത്രി പൊലീസ് ജനസമ്പർക്ക പരിപാടി നടത്തി

ആലുവ: ജനങ്ങളും പൊലീസും തമ്മിലെ അകലം കുറക്കാൻ നഗരസഭ മൂന്നാം വാർഡിൽ . സ്ത്രീകൾക്കും കുട്ടികൾക്കും ഏതുസമയവും വിളിക്കാനുള്ള മൊബൈല്‍ നമ്പറും ജനമൈത്രി പൊലീസ് നൽകി. ആരോഗ്യ ഉപദേഷ്ടാവ് ശിവരാമൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ആലുവ എസ്.എച്ച്.ഒ എം.എസ്. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. വീടുകള്‍ അടച്ച് താമസക്കാര്‍ പോകുമ്പോള്‍ പൊലീസില്‍ അറിയിക്കണമെന്നും പുതിയ വാടകക്കാര്‍ താമസത്തിന് വന്നാല്‍ അറിയിക്കണമെന്നും അദ്ദേഹം അംഗങ്ങളോട് പറഞ്ഞു. പി.ആര്‍.ഒ സുരേഷ്, സി.പി.ഒ ജോൺ ചെറിയാൻ, ഡബ്ല്യു.സി.പി.ഒ ബിന്ദു എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സാജിത സഗീര്‍ സ്വാഗതവും ജോസ് ഇമ്മാനുവൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.