കരാർ തൊഴിലാളികൾക്ക് മിനിമം കൂലി 650 രൂപയാക്കും ^എളമരം കരീം

കരാർ തൊഴിലാളികൾക്ക് മിനിമം കൂലി 650 രൂപയാക്കും -എളമരം കരീം കൊച്ചി: കരാര്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി 650 രൂപയാക്കാൻ നടപടി ആരംഭിച്ചതായി സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ച ലോട്ടറി ഏജൻറ്സ് സെല്ലേഴ്‌സ് യൂനിയന്‍ -സി.ഐ.ടി.യു സംസ്ഥാന സമ്മേളനേത്താടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിനിമം കൂലി നിയമംമൂലം തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാക്കി മാറ്റും. അസംഘടിതരായതിനാൽ ലോട്ടറി മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നിഷേധിക്കുകയാണ്. തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. മിനിമം വേതനം നിയമമാക്കി മാറ്റി ഗുണഫലം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കരീം പറഞ്ഞു. ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്‌സ് യൂനിയന്‍ പ്രസിഡൻറ് വി.എസ്. മണി അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍, കെ. ചന്ദ്രന്‍പിള്ള, കെ.പി. മേരി, കെ.എന്‍. ഗോപിനാഥ്, സി.കെ. മണിശങ്കര്‍ എന്നിവർ സംസാരിച്ചു. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.