കൊച്ചിയിൽ മെഴ്സിഡസ് -ബെൻസിെൻറ ബോഡി ആൻഡ് പെയിൻറ് സെൻറർ കൊച്ചി: മെഴ്സിഡസ്- ബെൻസിെൻറ ബോഡി ആൻഡ് പെയിൻറ് സെൻറർ തൃക്കാക്കര കെ.എം.എം കോളജിനുസമീപം മെഴ്സിഡസ് -ബെൻസ് ഇന്ത്യ വൈസ് പ്രസിഡൻറ് (ആഫ്റ്റർ സെയിൽസ്) സന്തോഷ്അയ്യരും രാജശ്രീ മോേട്ടാഴ്സ് മാനേജിങ് ഡയറക്ടർ എസ്. ശിവകുമാറും ചേർന്ന് ഉദ്ഘാടനംചെയ്തു. അപകടത്തെതുടർന്ന് കാറിെൻറ ബോഡിക്ക് സംഭവിക്കുന്ന തകരാറ് പരിഹരിച്ച് റീ-പെയിൻറിങ് നടത്തുകയാണ് ഇൗ വർക്ഷോപ്പിൽ മുഖ്യമായും ചെയ്യുന്നത്. 48,000 ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജമാക്കിയ ബോഡി ആൻഡ് പെയിൻറ് സെൻറർ, രാജശ്രീ മോേട്ടാഴ്സിെൻറ കൊച്ചിയിലെ മൂന്നാമത്തെ സർവിസ് സെൻററാണ്. 21 ജീവനക്കാരുള്ള പുതിയ സർവിസ് സെൻററിൽ 13 ബോഡി ആൻഡ് പെയിൻറ് ബേയും പെയിൻറിങ്ങിന് മാത്രമായുള്ള ബൂത്തുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.