മാന്നാർ: നവംബർ ഒന്ന്, രണ്ട് തീയതികളിലെ പരുമല പള്ളി പെരുന്നാളിെൻറ ഭാഗമായി ചൊവ്വാഴ്ച മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്. വിദ്യാധരൻ അറിയിച്ചു. തിരുവല്ല-മാവേലിക്കര റൂട്ടിലെ ബസുകൾ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഭാഗത്ത് നിർത്തിയും മാവേലിക്കര-തിരുവല്ല ബസുകൾ പന്നായി പാലത്തിന് മുമ്പ് നിർത്തിയും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. കൂടുതൽ തിരക്കുള്ള ഒന്ന്, രണ്ട് തീയതികളിൽ ടിപ്പർ ലോറി ഉൾപ്പടെ ചരക്ക് വാഹനങ്ങൾ പരുമല ടൗൺ വഴി ഗതാഗതം ഒഴിവാക്കണം. പരുമല ജങ്ഷൻ വഴി ടൂറിസ്റ്റ് ബസുകൾ പള്ളിയിലേക്ക് കടത്തിവിടില്ല. ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തുനിന്ന് സ്റ്റോർ ജങ്ഷൻ വഴി വരുന്ന വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആളെ ഇറക്കിയും തിരുവല്ലയിൽനിന്ന് വരുന്നവ കടപ്ര സൈക്കിൾമുക്ക് ഭാഗത്ത് ആളെ ഇറക്കിയും തിരികെ പോകണം. ഇൗ ദിവസങ്ങളിൽ മാന്നാർ തൃക്കുരട്ടി ക്ഷേത്രഭാഗം മുതൽ പന്നായി പാലം വരെ റോഡിെൻറ ഇരുവശത്തും പാർക്കിങ് ഒഴിവാക്കണമെന്നും െപാലീസ് അറിയിച്ചു. കീഴ്വന്മഴിയിൽ ഏത്തക്കുല, തേങ്ങ മോഷണം പതിവ് ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിലെ കീഴ്വന്മഴിയിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ രാത്രി കോതേകാട്ടിൽ തങ്കപ്പൻ, കൊല്ലംപറമ്പിൽ ഈശോ എന്നിവരുടെ കൃഷിയിടത്തിൽനിന്ന് ഏത്തക്കുലകൾ മോഷണം പോയി. ഇവിടങ്ങളിലെ പുരയിടങ്ങളിൽ ഉടനീളം തേങ്ങ മോഷ്ടിക്കുന്നതും പതിവാണ്. വഴിവിളക്കുകളിൽ ചിലത് മനഃപൂർവം തകർത്ത നിലയിലാണ്. മോഷ്ടാക്കൾ എന്ന് കരുതുന്നവരാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ കരുതുന്നു. രാത്രി പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.