ആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ വക്താക്കള്‍ -കാനം മാവേലിക്കര: ആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ വക്താക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള തെക്കന്‍ മേഖല ജനജാഗ്രത യാത്രക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത പ്രശ്‌നങ്ങളോ വികസനമോ ചര്‍ച്ച ചെയ്യാതെ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ ഉടനീളം മുഴങ്ങിക്കേട്ടത് കൊലവിളിയും ഭീഷണികളുമാണ്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുമ്പോള്‍തന്നെ പരസ്പരം ബഹുമാനവും സഹകരണവും ഉറപ്പാക്കുന്നതാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ രീതി. മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തിനകത്തും പുറത്തും തടയാന്‍ ആർ.എസ്.എസ് ശ്രമിച്ചത് നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പ്രാകൃതമായ മനസ്സുള്ളവരുടെ കൈയിലാണെന്ന് രാജ്യത്തിെൻറ ഭരണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ പറഞ്ഞു. കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ. മധുസൂദനന്‍, അഡ്വ. ജി. ഹരിശങ്കര്‍, ലീല അഭിലാഷ്, ജി. അജയകുമാര്‍, അഡ്വ. പി. സോളമന്‍, സോഹന്‍, പ്രഭ വി. മറ്റപ്പള്ളി, സുബൈര്‍, ചാരുംമൂട് സാദത്ത്, പി.കെ. മുരളീധരന്‍, ബിനു വര്‍ഗീസ്, എ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജേക്കബ് ഉമ്മന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.