വാഴപ്പിള്ളി കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായി

പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച 15-ലക്ഷം രൂപ മുതല്‍മുടക്കിയാണ് റോഡ് ടൈൽ വിരിച്ച് നവീകരിച്ചത് മൂവാറ്റുപുഴ: വാഴപ്പിള്ളി കവലയിലെ കാക്കനാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി. എം.സി റോഡിലെ വാഴപ്പിള്ളി കവലയില്‍നിന്ന് കാക്കനാടിന് പോകുന്ന റോഡിലെ വെള്ളക്കെട്ട് വര്‍ഷങ്ങളായി പ്രദേശവാസികളുടെ ദുരിതമായിരുന്നു. ചെറിയ മഴപെയ്താല്‍പോലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടും. റോഡിന് സമീപെത്ത ജെ.ബി സ്‌കൂളിലെ കുട്ടികള്‍ക്കും വെള്ളക്കെട്ട് ഏറെ ദുരിതമായിരുന്നു. പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് റോഡ് ഉയര്‍ത്തി ടൈൽ നിരത്തി മനോഹരമാക്കിയതോടെ നിറവേറിയത്. പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച 15- ലക്ഷം രൂപ മുതല്‍മുടക്കിയാണ് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എം.സി റോഡ് നവീകരണത്തി​െൻറ ഭാഗമായി വാഴപ്പിള്ളി കവലയില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡ് ടൈൽ വിരിച്ച് നവീകരിച്ചതി​െൻറ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, കൗണ്‍സിലര്‍ മേരി ജോര്‍ജ് തോട്ടം, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഷിജി കരുണാകരന്‍, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സി.എം. സത്യന്‍, അസി. എൻജിനീയര്‍ ബേബി ബിന്ദു, കെ.ജി. അനില്‍കുമാര്‍, ആര്‍. രാകേഷ്, ജോര്‍ജ് വെട്ടിക്കുഴി, എം.എ. രാജു, ആര്‍. രാജീവ്, എന്‍.എം. കിഷോര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.