ആലപ്പുഴ: നവംബർ ഒന്നിന് നടത്തുന്ന വ്യാപാരി പണിമുടക്ക് വിജയിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഫെഡറേഷൻ. ജി.എസ്.ടി മൂലം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വ്യാപാരമേഖല പരുങ്ങലിലാണ്. അപാകതകൾ മുഴുവൻ പരിഹരിക്കുന്നതുവരെ ജി.എസ്.ടി നടപ്പാക്കരുതായിരുന്നു. റോഡ് വികസനത്തിെൻറ പേരിൽ കുടിെയാഴിപ്പിക്കുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും അനാവശ്യ ഒഴിപ്പിക്കൽ ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് കെ.ഇ. ഇസ്മായിലും ജനറൽ സെക്രട്ടറി കമാൽ എം. മാക്കിയിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.