ആലുവ: സംസ്ഥാന സാക്ഷരത മിഷൻ പ്രവർത്തനം കൂടുതൽ വൈവിധ്യവും ജനകീയവുമാക്കുമെന്ന് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. ഇടുക്കി, എറണാകുളം, തൃശൂർ ജില്ല സാക്ഷരത പ്രേരക് മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ത്രിഭാഷ പഠനത്തിനായി പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി-തീരദേശ-ആദിവാസി-ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത തുടങ്ങിയ മേഖലകളിലും പ്രവർത്തനം തുടങ്ങിയതായി ശ്രീകല പറഞ്ഞു. ആലുവ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ല കോഒാഡിനേറ്റർമാരായ ഡോ. വി.വി. മാത്യു, ടോജോ ജേക്കബ്, അബ്‌ദുൽ റഷീദ്, ടി.വി. ശ്രീജൻ, കെ.എ. സുബൈദ, ജസ്‌റ്റിൻ ജോസഫ്, കെ.സി. സ്നേഹലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.