മീസില്‍സ്-റുബെല്ല പ്രതിരോധ യജ്ഞം:ജില്ലയില്‍ കുത്തിവെപ്പെടുത്തത് നാലര ലക്ഷം കുട്ടികള്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ഡെപ്യുട്ടി കമീഷണര്‍ ജില്ല സന്ദര്‍ശിച്ചു കൊച്ചി: മീസില്‍സ്-റുബെല്ല പ്രതിരോധ ദൗത്യത്തിെൻറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. പ്രദീപ് ഹല്‍ദാര്‍ ജില്ലയിലെത്തി. എറണാകുളം റീജനല്‍ വാക്‌സിന്‍ സ്റ്റോർ, ജില്ല മെഡിക്കല്‍ ഓഫിസ്, കടവന്ത്ര കേന്ദ്രീയ വിദ്യാലയം എന്നിവ സന്ദര്‍ശിച്ച് ജില്ല മെഡിക്കല്‍ ഓഫിസറുമായും വിവിധ ജില്ലതല പ്രോഗ്രാം ഓഫിസര്‍മാരുമായും ചര്‍ച്ച നടത്തി. എം.ആര്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയില്‍ പ്രായമുള്ള ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും എം.ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇതുവരെ എം.ആര്‍ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം 4,49,496 ആണ്. ജില്ലയിലെ 66.48 ശതമാനം കുട്ടികളും മീസില്‍സ് റുബെല്ല എന്നിവക്കെതിരെയുള്ള പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായി. കാമ്പയിനിെൻറ പ്രചാരണാർഥം വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതി പണ്ടപ്പിള്ളി, പല്ലാരിമംഗലം ബ്ലോക്കുകളില്‍ കലാപരിപാടി അവതരിപ്പിച്ചു. ഒക്ടോബര്‍ 31 പെരുമ്പാവൂരും മലയിടംതുരുത്ത് ബ്ലോക്കിലും നവംബര്‍ ഒന്നിന് ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കും. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കുറവുള്ള സ്ഥലങ്ങളില്‍ പ്രത്യേക പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.