കടുങ്ങല്ലൂർ: നോർത്ത് കടുങ്ങല്ലൂർ ചാമപ്പറമ്പ് ഗവ. എൽ.പി സ്കൂളിൽ . നമുക്കുചുറ്റും കാണുന്ന ഇലകളുടെ വിവിധങ്ങളായ സാധ്യതകൾ പ്രയോജനപ്പെടുത്തിയായിരുന്നു മേള. ജീവിതശൈലീരോഗങ്ങൾ പെരുകുന്ന ഇക്കാലത്ത് വിവിധ ഇലകളുടെ ഔഷധഗുണങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തുകകൂടിയായിരുന്നു ലക്ഷ്യം. പുളിയാറില മോരുകറി, കൊടവൻ കുറുക്ക്, ചീരകൊണ്ടുള്ള പായസം, േഷക്ക്, ജ്യൂസ് എന്നിവ ഏവർക്കും പ്രിയങ്കരമായി. കരുമാല്ലൂർ പഞ്ചായത്ത് അംഗം ജിഷ മനോജ് ഉദ്ഘാടനം ചെയ്തു. സി.കെ. വേലായുധൻ, പ്രധാനാധ്യാപിക പി.എസ്. സബേത്ത്, പി.കെ. മുരുകേശൻ, അധ്യാപകർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.