ശവമഞ്ചവുമായി മുനിസിപ്പൽ ഓഫിസിലേക്ക് ബി.ജെ.പി മാർച്ച്

പറവൂർ: ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ മുനിസിപ്പൽ ഓഫിസിലേക്ക് ശവമഞ്ചവുമായി മാർച്ച് നടത്തി. വർഷങ്ങളായി നിർമാണം പൂർത്തിയായിക്കിടക്കുന്ന വെടിമറയിലെ പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിലും സ​െൻറ് ജോസഫ് കൊത്തെലൻഗോ പള്ളിയുടെ 15 സ​െൻറ് സ്ഥലം മുനിസിപ്പാലിറ്റി ഏറ്റെടുത്ത് പകരം സെമിത്തേരിക്ക് പത്ത് സ​െൻറ് സ്ഥലം അനുവദിക്കാമെന്നുള്ള കരാർ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് മാർച്ച്. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ, നഗരസഭ കൗൺസിലർ സ്വപ്ന സുരേഷ്, രാജു മാടവന എന്നിവർ സംസാരിച്ചു. ബി.ജെ.പി നേതാക്കളായ അജി പോട്ടശ്ശേരി, സോമൻ ആലപ്പാട്ട്, സുധാചന്ദ്, അനിൽ ചിറവക്കാട്, രഞ്ചിത്ത് മോഹൻ, ഇ.ആർ. രഞ്ചിത്ത്, ഷെല്ലി ദേവസി, അനൂപ് ശിവൻ, വി.എസ്. ഷെറിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.