എ.ഡി.എസ് വാര്‍ഷികം

അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ എ.ഡി.എസി​െൻറ 11-ാമത് വാര്‍ഷികം പാലിശ്ശേരി എസ്.എന്‍.ഡി.പി ഹാളില്‍ െവച്ച് നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡൻറ് ഷിജി ഷാജി അധ്യക്ഷത വഹിച്ചു. വടക്കേ പാലിശ്ശേരിയിൽ 22 കുടുംബശ്രീയില്‍നിന്നായി നൂറുകണക്കിന് അംഗങ്ങള്‍ അണിനിരന്നു. ഘോഷയാത്ര മത്സരത്തില്‍ വിജയിച്ച കുടുബശ്രീ അംഗങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. അയ്യപ്പന്‍ കാഷ് അവാര്‍ഡ് നല്‍കി. ഉന്നതവിജയം കരസ്ഥമാക്കിയ കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും സമ്മാനിച്ചു. പഞ്ചായത്ത് അംഗം മേരി ആൻറണി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.പി. വേലായുധന്‍, മുന്‍ പഞ്ചായത്ത് അംഗം കെ.കെ. മുരളി, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ടെസി പോള്‍, സിമി ജോമോന്‍, സെക്രട്ടറി ചിഞ്ചു ഷിബു, പി.കെ. വിജയന്‍, ഓമന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.