കായൽ തീരത്തെ നിയമലംഘനത്തിന്​ ഒത്താശ; അനധികൃത സ്വത്ത്​ സമ്പാദനത്തിന്​ ഉദ്യോഗസ്​ഥനെതിരെ വിജിലൻസ്​ കേസെടുത്തു

കൊച്ചി: ചിലവന്നൂർ കായൽ തീരത്ത് തീരപരിപാലന നിയമം ലംഘിച്ച് കെട്ടിട നിർമാണത്തിന് അനുമതി നൽകുകയും അതുവഴി വഴിവിട്ട് സ്വത്ത് സമ്പാദിക്കുകയും ചെയ്തതായ പരാതിയിൽ ഉദ്യോഗസ്ഥനെതിെര എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം. മരട് നഗരസഭയിൽ സെക്കൻഡ് േഗ്രഡ് ഒാവർസിയർ ആയിരുന്ന പ്രമോദിനെതിരെയാണ് ദ്രുതപരിശോധന റിേപ്പാർട്ടി​െൻറ അടിസ്ഥാനത്തിൽ തുടർ നടപടി. ഇയാൾ ഇപ്പോൾ തൃക്കാക്കര നഗരസഭയിലാണ് േജാലി ചെയ്യുന്നത്. 2010 ജനുവരി മുതൽ 2017 ഏപ്രിൽ വരെ മരട് നഗരസഭയിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്നു. 20,36,288 രൂപ ക്രമവിരുദ്ധമായി സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലിൻസ് പരിശോധനയിൽ തെളിഞ്ഞത്. പൊതുപ്രവർത്തകനായ ചെഷയർ ടാർസൻ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് വിജിലൻസ് ഇടപെടൽ. തീരപരിപാലന നിയമം ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ലോകായുക്തയുടെ നിർദേശ പ്രകാരം വിജിലൻസ് ഡിവൈ.എസ്.പി ടി. ബിജി ജോർജ് നടത്തിയ അന്വേഷണത്തിൽ വ്യാപകമായി നിയമലംഘനം നടന്നതായി കണ്ടെത്തി. പെർമിറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റുമൊക്കെ ചട്ടം ലംഘിച്ചാണ് നൽകിയിരുന്നത്. അന്വേഷണത്തിൽ നിയമം ലംഘിച്ച് നിർമാണം നടത്തിയ 18 കേസുകളാണ് കണ്ടെത്തിയത്. ഇതിൽ നാല് ഫയലുകൾ നഗരസഭയിൽനിന്ന് അപ്രത്യക്ഷമായെന്നും കണ്ടെത്തി. നിർമാണത്തിന് അനുമതി നൽകി ജോലികൾ ആരംഭിച്ചു കഴിയുേമ്പാൾ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ അനുമതി റദ്ദാക്കും. തുടർന്ന് അനുമതി ലഭിച്ചവർ പരാതിയുമായി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കും. ഇതിനെതിരെ ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥർ കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് അനധികൃത നിർമാണം പൂർത്തിയാകുേമ്പാൾ ഒക്കുപൻസി സർട്ടിഫിക്കറ്റ് അടക്കം മറ്റ് രേഖകളും നൽകും. ഇതായിരുന്നു ഭരണക്കാരുടെ അനുവാദത്തോടെ ഉദ്യോഗസ്ഥരും വൻകിട നിർമാണ ലോബിയും ചേർന്ന് നടത്തിയിരുന്ന തട്ടിപ്പി​െൻറ രീതി. മരട് നഗരസഭയിലെ ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതിയുള്ളത്. സമാനമായ നിയമവിരുദ്ധ പ്രവർത്തനത്തിന് കൊച്ചി കോർപറേഷനിലെ പതിനഞ്ചോളം ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസിൽ പരാതി നിലവിലുണ്ട്. ഇവരുടെയെല്ലാം അനധികൃത സ്വത്ത് സമ്പാദനം വിജിലൻസി​െൻറ നിരീക്ഷണത്തിലാണ്. ഉൗർജിതമായി നടന്നുവന്ന അന്വേഷണം ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറിയതോടെയാണ് മന്ദീഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.