വൈപ്പിൻ: എക്സൈസ് സംഘത്തെ കണ്ട് രണ്ടുപേർ ഉപേക്ഷിച്ചുപോയ ഇരുചക്രവാഹനത്തിലും രണ്ട് ബാഗിലും നിന്ന് 37.5 ലിറ്റർ വിദേശ നിർമിത മദ്യം പിടികൂടി. 750 മില്ലി ഗ്രാമിലുള്ള 50 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഞാറക്കൽ എക്സൈസ് ഒാഫിസിന് പടിഞ്ഞാറുനിന്നാണ് മദ്യം പിടികൂടിയത്. ഇതരസംസ്ഥാനങ്ങളിൽ വിൽപന നടത്തുന്ന മദ്യമാണിതെന്ന് മദ്യം പിടികൂടിയ ഞാറക്കൽ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യം ഉപേക്ഷിച്ചുപോയ പ്രതി ഞാറക്കൽ പുളിക്കൽ റീഷൽ ആണെന്ന് തെളിഞ്ഞതോടെ എക്സൈസ് ഇയാൾക്കെതിരെയും കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനത്തിെൻറ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. നേരേത്ത എക്സൈസ് സംഘം ഇയാളെ ആംപ്യൂൾ സഹിതം പിടികൂടി കേസെടുത്തിട്ടുള്ളതാണ്. മാത്രമല്ല, പ്രതിക്കെതിരെ പൊലീസിൽ ക്രിമിനൽ കേസുമുണ്ടെന്ന് എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.