തൃപ്പൂണിത്തുറ: ഉദയംപേരൂർ മാളേകാട് 10 ഏക്കർ കരിനിലത്തിലെ നടത്തി. കർഷകരും കർഷക തൊഴിലാളികളും പ്രദേശ വാസികളും ചേർന്ന് ആഘോഷമാക്കിയ കൊയ്ത്ത് മുൻ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. കർഷകരും കർഷക തൊഴിലാളികളും കൃഷി വകുപ്പും സംയുക്തമായി നടത്തിയ പൊക്കാളി നെൽകൃഷി നൂറുമേനി വിജയം കണ്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്തെ 20 കർഷകരെ എം. സ്വരാജ് എം.എൽ.എ ആദരിച്ചു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ്, ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി, ബിജിമോൾ, കൃഷി ഓഫിസർ ലിസി, വാർഡ് അംഗം ഷീന, പി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കർണാടിക് സംഗീത സദസ്സ് മട്ടാഞ്ചേരി: ഗോശ്രീ ഗാനസഭയുടെ ആഭിമുഖ്യത്തിൽ കർണാടിക് സംഗീത സദസ്സ് സംഘടിപ്പിച്ചു. കൂവപ്പാടം വൈ.എൻ.പി ട്രസ്റ്റ് ഹാളിൽ നടന്ന സംഗീത സദസ്സിൽ ചെന്നൈ സ്വദേശിനി സവിത ശ്രീറാം വായ്പാട്ടിലൂടെ ആസ്വാദകരുടെ മനം നിറച്ചു. നിറഞ്ഞ കൈയടിയോടെയാണ് ഓരോ ഗാനങ്ങളും ആസ്വാദകർ സ്വീകരിച്ചത്. നെല്ലൈ സ്വദേശികളായ വിശ്വനാഥൻ വയലിനും ആർ.ബി. രാംജെയ് മൃദംഗവും വായിച്ചു. ഗോശ്രീ ഗാനസഭ പ്രസിഡൻറ് ആർ.വി. കിളിക്കാർ, സെക്രട്ടറി പി. സുധാകര നായിക്, എച്ച്. ശിവരാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കാരംസ് ടൂർണമെൻറ് സമാപിച്ചു മട്ടാഞ്ചേരി: വോയ്സ് ഓഫ് ജനറേഷെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാരംസ് ടൂർണമെൻറ് സമാപിച്ചു. സിംഗിൾസ് വിഭാഗത്തിൽ തുരുത്തി ന്യൂ ഏജ് സ്പോട്സ് ക്ലബിനുവേണ്ടി അൻവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെട്ടൂർ സ്വദേശി സിജി രണ്ടാം സ്ഥാനക്കാരനായി. ഡബിൾസ് വിഭാഗത്തിൽ വോയ്സ് ഓഫ് ജനറേഷനുവേണ്ടി ഷാജഹാൻ-അനീഷ് സഖ്യം ഒന്നും നെല്ലുകടവ് മൂവ്മെൻറ്സ് ക്ലബിനുവേണ്ടി സിറാജ്-മനാഫ് സഖ്യം രണ്ടും സ്ഥാനം നേടി. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ എസ്. വിജയൻ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.