കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചു

പള്ളുരുത്തി: ഇടക്കൊച്ചിയിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചു. കണ്ണങ്ങാട്ട് ടെമ്പിൾ റോഡിൽ കൃഷ്ണപിള്ള വായനശാലക്ക് സമീപത്തെ ഒരേക്കറോളം സ്ഥലത്ത് വളർന്നു നിന്നിരുന്ന കണ്ടലുകളാണ് സ്ഥലമുടമയുടെ നേതൃത്വത്തിൽ വെട്ടിനശിപ്പിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് കണ്ടലുകൾ നശിപ്പിക്കപ്പെട്ടത്. ഉപ്പത്തയും കരക്കണ്ടലും ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധിയിനം കണ്ടലുകൾ വെട്ടി നശിപ്പിക്കപ്പെട്ടു. നേരേത്ത അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ലക്ഷ്യമിട്ടത് ഇവിടെയാണ്. പരിസ്ഥിതി ലോലമേഖലയായതിനാലും അപൂർവയിനം കണ്ടലുകൾ ഇവിടെ തിങ്ങി നിറഞ്ഞതിനാലും ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനെ ജനം എതിർത്തു. തുടർന്ന് അന്നത്തെ കേന്ദ്രസർക്കാറും പുറംതിരിഞ്ഞു. ജില്ലയിലെതന്നെ അപൂർവത നിറഞ്ഞ ഏറ്റവും കൂടുതൽ കണ്ടലുകളും തണ്ണീർത്തടങ്ങളും ഇടക്കൊച്ചിയിലുണ്ടെന്നാണ് കേന്ദ്രസർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയത്. കണ്ടൽ നശീകരണം ക്രിമിനൽ കുറ്റമാണെന്നിരിക്കെ കണ്ടൽ വനം നശിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.