മന്നം സ്മൃതിമണ്ഡപം ഉദ്​ഘാടനം ചെയ്​തു

മുളന്തുരുത്തി: ആമ്പല്ലൂർ 2873-ാം നമ്പർ എൻ.എസ്.എസ് കരയോഗം പുതുതായി പണിത മന്നം സ്മൃതിമണ്ഡപം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂനിയൻ പ്രസിഡൻറുമായ എം.എം. ഗോവിന്ദൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബസംഗമം ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കരയോഗം പ്രസിഡൻറ് പി.വി. രാജപ്പൻ അധ്യക്ഷത വഹിച്ചു. കൊച്ചി കണയന്നൂർ താലൂക്ക് യൂനിയൻ സെക്രട്ടറി പി.ജി. രാജഗോപാൽ, ഇൻസ്പെക്ടർ ആർ. അനിൽകുമാർ, യൂനിയൻ കമ്മിറ്റി അംഗങ്ങളായ പി. രമേശൻ നായർ, സുരേഷ് ചന്ദ്രൻ, കെ.എസ്. ബിജു, അധ്യാത്മിക വിഭാഗം കോഒാഡിനേറ്റർ എ.എ. മദനമോഹനൻ, ഡോ. പി. രാജേഷ്, കെ. പത്മകുമാർ, കരയോഗം വൈസ് പ്രിസിഡൻറ് എം.കെ. സുകുമാരപിള്ള, സെക്രട്ടറി പി. വിജയൻ പിള്ള, എം.കെ. കൃഷ്ണൻ നായർ, കലാനാരായണൻകുട്ടി എന്നിവർ സംസാരിച്ചു. 'എൻ.എസ്.എസും പുതുതലമുറയും' വിഷയത്തിൽ വൈക്കം താലൂക്ക് റിസോഴ്സ് പേഴ്സൻ പ്രഫ. കെ.എസ്. ഇന്ദു മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.