ചെല്ലാനം ഹാര്‍ബര്‍ നിർമാണത്തിന് 13 കോടി^എം.എല്‍.എ

ചെല്ലാനം ഹാര്‍ബര്‍ നിർമാണത്തിന് 13 കോടി-എം.എല്‍.എ പള്ളുരുത്തി: ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറി​െൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 13 കോടി വകയിരുത്തിയിട്ടുണ്ടെന്നും ഇതി​െൻറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും കെ.ജെ. മാക്സി എം.എല്‍.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രി, തുറമുഖ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഹാര്‍ബറി​െൻറ നവീകരണത്തിനുപുറമെ സ്ഥലമെടുപ്പിനും കൂടിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതി​െൻറ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോൾ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും എം.എല്‍.എ ആരോപിച്ചു. ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയില്‍ മൂന്നുകോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഫോര്‍ട്ട്കൊച്ചി കുട്ടികളുടെ പാര്‍ക്ക് നവീകരണം, സൗത്ത് ബീച്ച് സൗന്ദര്യവത്കരണം, കടപ്പുറത്ത് വിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കല്‍, റോഡ് നവീകരണം, വിദേശികൾക്ക് ക്ലോക് റൂം, ലൈഫ് ഗാര്‍ഡുകള്‍ക്ക് വിശ്രമകേന്ദ്രം, മാലിന്യ നിർമാർജനത്തിനുള്ള ഇന്‍സുലേറ്റര്‍ എന്നിവക്കാണ് പ്രാധാന്യം നല്‍കുന്നത്. ഫോര്‍ട്ട്കൊച്ചിയിലെ 10 ചീനവലകളുടെ പുനരുദ്ധാരണത്തിന് ഒന്നരക്കോടി അനുവദിച്ചു. ഇതിന് ആവശ്യമായ തേക്കിന്‍തടികള്‍ ശേഖരിച്ചുവരുകയാണ്. പൈതൃക സംരക്ഷണഭാഗമായി കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയും ചെറളായി ഹരി ഷേണായി ബംഗ്ലാവും പുനര്‍നിർമാണം നടന്നുവരുകയാണ്. മട്ടാഞ്ചേരി സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം മുടക്കി വാങ്ങിയ ബസ് കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡുകളുടെ ഉദ്ഘാടനവും ഫോര്‍ട്ട്കൊച്ചി വെളിയില്‍ നടക്കും. പരേഡ്, വെളി മൈതാനങ്ങളുടെ തുടര്‍പ്രവര്‍ത്തനം ഏത് രീതിയില്‍ വേണമെന്നതിനെക്കുറിച്ചും ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഭവന നിര്‍മാണത്തെക്കുറിച്ച് ആലോചിക്കാനും നവംബര്‍ എട്ടിന് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. കൊച്ചി മണ്ഡലത്തിലേക്ക് പൊതുമരാമത്ത് വകുപ്പ് പ്രത്യേകമായി അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ഫാ. മാത്യു കോതകത്ത് റോഡ്, കെ.ബി. ജേക്കബ് റോഡ്, അമരാവതി റോഡ്, ജവഹര്‍ റോഡ്, കണ്ണമാലി കുമ്പളങ്ങി എഴുപുന്ന റോഡുകൾ ബി.എം.ബി.സി നിലവാരത്തില്‍ നിർമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ വിനിയോഗിച്ച് തോപ്പുംപടി ബസ് സ്റ്റോപ് ആധുനിക സൗകര്യങ്ങളോടെ പുനര്‍ നിർമിക്കുന്ന ജോലികള്‍ ആരംഭിച്ചതായും ചെല്ലാനം കുടിവെള്ളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് അനുവദിച്ച ഒന്നരക്കോടിയുടെ ജോലികള്‍ നടന്നുവരുകയാണെന്നും എം.എല്‍.എ പറഞ്ഞു. തിരിച്ചറിയല്‍ രേഖ വിതരണം മട്ടാഞ്ചേരി: നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം കൊച്ചി നഗരസഭ പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡി​െൻറ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. നഗരസഭ ഒന്നാം ഡിവിഷനിലെ സർവേ ലിസ്റ്റിൽ പേരുള്ള കച്ചവടക്കാര്‍ക്ക് കാര്‍ഡ് നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ശേഷിക്കുന്നവര്‍ക്ക് ഘട്ടംഘട്ടമായി കാര്‍ഡ് നല്‍കാനാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ മേയര്‍ സൗമിനി ജയിനാണ് കാര്‍ഡ് വിതരണത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.