സാമൂഹിക സുരക്ഷ വാരാചരണം

കൊച്ചി: എൽ.ഐ.സി എറണാകുളം ഡിവിഷ​െൻറ സാമൂഹിക സുരക്ഷ മാസാചരണവും നിർധന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും കലക്ടർ കെ. മുഹമ്മദ്‌ വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് ആരോഗ്യ-വിദ്യാഭ്യാസ സഹായം എത്തിക്കാൻ എൽ.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് കലക്ടർ പറഞ്ഞു. സീനിയർ ഡിവിഷനൽ മാനേജർ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാർക്കറ്റിങ് മാനേജർ സി.കെ. സുജാത, ഡിവിഷനൽ മാനേജർ എ. മീനാക്ഷി നാഥൻ, സീനിയർ ബ്രാഞ്ച് മാനേജർ അജു മാത്യൂസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.