മരട്: ദേശീയപാത മരട് കണ്ണാടിക്കാട് ഭാഗത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. നെട്ടൂർ നൈമനപറമ്പിൽ അലി(60)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. നെട്ടൂർ രാജ്യാന്തര മാർക്കറ്റിെൻറ തെക്കേ കവാടത്തിൽ മീൻ കട നടത്തുകയാണ് അലി. വിൽപനയ്ക്കുള്ള മീൻ എടുക്കുന്നതിനായി ചമ്പക്കര മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കണ്ണാടിക്കാടിൽനിന്നും ചമ്പക്കരയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കുണ്ടന്നൂർ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്. പനങ്ങാട് ഉദയത്തും വാതിൽക്കൽ വാടകക്ക് താമസിക്കുന്ന ബിനോയ് എന്നയാളുടെ കാറാണ് ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. ബിനോയ് തന്നെയാണ് അലിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. വെളുപ്പിനായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായിരുന്നു. ബിനോയ് കൈകാണിച്ചിടും വാഹനങ്ങൾ നിർത്താത്തതിനെ തുടർന്ന് അലി പത്ത് മിനിറ്റോളം റോഡിൽ കിടന്നതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു. പിന്നീട് അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് ബിനോയ് തന്നെ അലിയെ ആശുപത്രിയിൽ എത്തിച്ചത്. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ അലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.