കായംകുളം: പുള്ളിക്കണക്ക് കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിർമാണസംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്കേമങ്കുഴി ഹരിനിവാസിൽ ശംഭു (28), പുള്ളിക്കണക്ക് നാറാണത്ത് കിഴക്കതിൽ രഞ്ജിത്ത് (29), സഹോദരൻ രതീഷ് (31), ഭരണിക്കാവ് കട്ടച്ചിറ ചാത്തവനേത്ത് മണിക്കുട്ടൻ (മനുകുമാർ-37), കട്ടച്ചിറ ശ്രീരാഗത്ത് കൊച്ചുമോൻ (സുനിൽകുമാർ-43) എന്നിവരാണ് പിടിയിലായത്. നേരത്തേ എക്സൈസ് സംഘം പുള്ളിക്കണക്കിൽ നടത്തിയ റെയ്ഡിൽ 105 ലിറ്റർ സ്പിരിറ്റും വ്യാജമദ്യനിർമാണ സാമഗ്രികളും കണ്ടെടുത്ത കേസിലെ തുടർനടപടിയായാണ് അറസ്റ്റ്. അന്ന് നിർമാണകേന്ദ്രത്തിൽനിന്ന് പുള്ളിക്കണക്ക് പനക്കൽകിഴക്കതിൽ ശ്രീകുമാറിനെ (38) പിടികൂടിയിരുന്നു. ശംഭു, രതീഷ്, രഞ്ജിത്ത് എന്നിവരാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചിരുന്നത്. മനുകുമാറും സുനിൽകുമാറുമാണ് ഇവർക്ക് ആവശ്യമായ സ്പിരിറ്റ് എത്തിച്ചിരുന്നത്. കൊട്ടാരക്കര എഴുകോൺ സ്വദേശിയായ സ്നേഹലാലിൽനിന്നുമാണ് സ്പിരിറ്റ് വാങ്ങിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ക്വേട്ടഷൻ-ഗുണ്ട സംഘങ്ങളുമായി ബന്ധമുള്ള പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. എക്സൈസ് ഇൻസ്പെക്ടർ എസ്. പ്രമോദ്, അസി. ഇൻസ്പെക്ടർമാരായ എം. ഹാരിസ്, കെ. വിജയകുമാർ, സിവിൽ ഒാഫിസർമാരായ കെ. ബിനു, കെ. ബിജു, അബ്ദുൽ റഫീഖ്, വിനീത്, പ്രമോദ്, രഞ്ജിത്ത്, അഖിൽ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിഷേധിച്ചു ചെങ്ങന്നൂർ: വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്ന പൊതുജനങ്ങളെ മാന്നാർ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ മനഃപൂർവം ബുദ്ധിമുട്ടിക്കുന്ന പ്രവണതകൾക്കെതിരെ ജനപ്രതിനിധികൾ പ്രതിഷേധിച്ചു. യു.ഡി.എഫ്--എൽ.ഡി.എഫ്-ബി.ജെ.പി അംഗങ്ങൾക്ക് ഇക്കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നു. ജീവനക്കാരെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിവാഹം അമ്പലപ്പുഴ: കരൂർ ദാറുൽ മുഹമ്മദിൽ പി.എ. മുഹമ്മദ് ജലീലിെൻറയും റംല ബീവിയുടെയും മകൾ അൻസില ജലീലും ചങ്ങനാശ്ശേരി പുഴവത്ത് കിഴക്കേ വീട്ടിൽ കെ.എസ്. മുഹമ്മദ് അൻസാരിയുടെയും കെ.എ. സാജിദയുടെയും മകൻ അഖിൽ അൻസാരിയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.