പഞ്ചായത്ത് പുറമ്പോക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്

ആലുവ: സി.പി.ഐ ചക്കാലക്കൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കീഴ്മാട് പഞ്ചായത്ത് ഏഴാം വാർഡിൽ ബസ് സ്‌റ്റോപ്പിന് സമീപം പഞ്ചായത്തി​െൻറ ഉടമസ്‌ഥതയിലുള്ളതാണ് സ്‌ഥലം. താലൂക്ക് സർവേയർ അളന്ന് സ്ഥലം പഞ്ചായത്തിേൻറതാക്കി സർവേ കല്ല് സ്‌ഥാപിച്ചിട്ടുള്ളതാണ്. ഈ സ്ഥലത്ത് ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകണം. ജില്ല എക്സിക്യൂട്ടിവ് അംഗം പി. നവകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.വി. പ്രേമാനന്ദൻ, സി.കെ. പരമു, കെ.കെ. രമേശ്, കെ.എം. ഇസ്മായിൽ, അൻവർ അലി, കെ.എ. ആബിദ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.എസ്. അബ്‌ദുൽ ഖാദറിനെയും അസി. സെക്രട്ടറിയായി കെ.കെ. സുരേഷിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.