കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് പൊതി ഉപേക്ഷിക്കപ്പെട്ട നിലയിൽ

ആലുവ: കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അരക്കിലോ കഞ്ചാവ് കണ്ടെടുത്തു. എറണാകുളത്തുനിന്ന് കോതമംഗലത്തേക്ക് പോയ ബസ് ഞായറാഴ്ച വൈകീട്ട് 3.30ഒാടെ ആലുവ കെ.എസ്.ആ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് കഞ്ചാവ് പൊതി കണ്ടത്. സ്റ്റാൻഡിൽ നിരവധി യാത്രക്കാർ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ബസി​െൻറ പിൻസീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടക്ടർ പൊതി കണ്ടെത്തിയത്. തുടർന്ന് സ്റ്റാൻഡിലെ സെക്യൂരിറ്റി വിഭാഗത്തെ വിളിച്ച് പൊതി തുറന്നപ്പോഴാണ് കഞ്ചാവാണെന്ന് വ്യക്തമായത്. കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിന് കഞ്ചാവ് പൊതി കൈമാറി. പ്രാഥാമിക അന്വേഷണം നടത്തി ബസിനകത്ത് കഞ്ചാവ് പൊതി ഉടമയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ബസ് സർവിസ് പുനരാരംഭിച്ചു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.