ചേർത്തല-തണ്ണീർമുക്കം റോഡിന് ശാപമോക്ഷം; നിർമാണോദ്ഘാടനം ഇന്ന് ചേർത്തല: ചേർത്തല-തണ്ണീർമുക്കം റോഡിന് ശാപമോക്ഷമാകുന്നു. കുണ്ടും കുഴിയുമായി ഇരുചക്രവാഹനങ്ങൾക്കുവരെ സഞ്ചരിക്കാൻ കഴിയാത്ത റോഡ് പുനർനിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. ദേശീയപാത നിലവാരത്തിൽ 12.8 കോടി രൂപ ചെലവഴിച്ചുള്ള പുനർനിർമാണത്തിന് തിങ്കളാഴ്ച തുടക്കമാകും. തകർന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഏറെ നാളായി പ്രതിഷേധത്തിലായിരുന്നു. ഫണ്ട് അനുവദിച്ചെങ്കിലും ടെൻഡർ ഉൾപ്പെടെ നടപടികൾ ഏറെ വൈകി. കേരള റോഡ് ഫണ്ട് ബോർഡാണ് നിർമാണപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ചേർത്തലയിൽനിന്ന് തണ്ണീർമുക്കം വരെ ആറ് കിലോമീറ്ററിലാണ് പുനർനിർമാണം. ടാര്‍ ചെയ്ത ഭാഗത്തിെൻറ വിസ്തൃതി അഞ്ചര മീറ്റര്‍ തന്നെയാണ്. നിലവില്‍ വെള്ളക്കെട്ടുള്ള ഭാഗത്തെല്ലാം കാന നിർമിക്കും. വെള്ളം ഒഴുകുന്ന രണ്ട് കലുങ്കുകള്‍ വിസ്തൃതി കൂട്ടി പുനര്‍നിര്‍മിക്കും. റോഡ് ഉയര്‍ത്തേണ്ട സ്ഥലങ്ങളില്‍ ഉയര്‍ത്തുകയും കല്‍ക്കെട്ട് ആവശ്യമായ സ്ഥലങ്ങളില്‍ അവ നിര്‍മിക്കുകയും ചെയ്യും. ഇരുവശവുമുള്ള പുറമ്പോക്ക് കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കും. ഇത് പ്രയോജനപ്പെടുത്തി നടപ്പാതയും പാര്‍ക്കിങ് സ്ഥലവും ബസ്‌ബേയും നിർമിക്കും. പ്രധാന വളവുകളിൽ ഗതാഗത മുന്നറിയിപ്പുകളും സ്ഥാപിക്കും. തിങ്കളാഴ്ച രാവിലെ 8.30ന് മന്ത്രി പി. തിലോത്തമൻ നിർമാണപ്രവർത്തനത്തിന് തുടക്കം കുറിക്കും. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്കുവശം നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ഐസക് മാടവന, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ, നഗരസഭ-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. മഹിള മോർച്ച യോഗം ആലപ്പുഴ: മഹിള മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ജി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച നിയോജക മണ്ഡലം പ്രസിഡൻറ് സുമ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി ഗീത രാംദാസ്, മഹിള മോർച്ച ജനറൽ സെക്രട്ടറി അനുശ്രീ ഉദയകുമാർ, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ജ്യോതി രാജീവ്, ബിന്ദു വിലാസൻ, മഹിള മോർച്ച ഭാരവാഹികളായ ഫിലോമിന, അമ്പിളി ലൈജു, പ്രതിഭ, കവിത മധു എന്നിവർ സംസാരിച്ചു. ജനജാഗ്രത യാത്രക്ക് സ്വീകരണം അരൂർ: -എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രക്ക് തുറവൂരിൽ സ്വീകരണം നൽകുമെന്ന് എൻ.എൽ.യു സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി. അൻഷാദ് പറഞ്ഞു. എല്ലാ ഐ.എൻ.എൽ പ്രവർത്തകരും 31ന് വൈകുന്നേരം അഞ്ചിന് സ്വീകരണ സ്ഥലത്ത് എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.