(ചിത്രം എ.പി 50) റോഡിറക്കത്തിലെ ഇരുമ്പുവേലി തകർന്നത് അപകടക്കെണിയായി ദേശീയപാതയിൽ ഡാണാപ്പടി പുത്തൻപാലത്തിൽനിന്ന് താഴേക്കുള്ള റോഡിറക്കത്തിലെ ഇരുമ്പുവേലി തകർന്നത് അപകടക്കെണിയായി. റോഡ് സുരക്ഷാർഥം നിർമിച്ച ഇരുമ്പുവേലി മാസങ്ങൾക്കുമുമ്പ് ഏതോ വാഹനമിടിച്ചാണ് തകർന്നത്. ഇത് നന്നാക്കാൻ ദേശീയപാത അധികൃതർ നടപടി എടുത്തിട്ടില്ല. പാലത്തിലെ അപ്രോച്ച് റോഡിെൻറ ഇരുവശത്തും ഇരുമ്പുവേലിയുണ്ട്. റോഡിെൻറ വശങ്ങളിൽ കാട് പിടിച്ചുകിടക്കുന്നതും അപകടമുണ്ടാക്കുന്നു. അബ്ദുൽ റഷീദ്, ഹരിപ്പാട് ============================ രാസപദാർഥം കലർന്ന എണ്ണ ഉപയോഗം ആശങ്ക ഉളവാക്കുന്നു ആലപ്പുഴ നഗരത്തിൽ സ്ഥിതിചെയ്യുന്ന തട്ടുകടകളിലും ബജി വിൽപന കടകളിലും ഉപയോഗിക്കുന്ന എണ്ണ രാസപദാർഥം കലർന്നതാണെന്ന ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തൽ ഏറെ ആശങ്ക ഉളവാക്കുന്നു. ആരോഗ്യത്തിന് ഹാനികരമായി ചൂണ്ടിക്കാട്ടുന്ന ഇത്തരം എണ്ണകളുടെ ഉപയോഗം തടയണം. അതിന് ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യവകുപ്പും നഗരസഭയും സംയുക്തമായി പരിശോധന നടത്തണം. ഇപ്പോൾ നഗരസഭ മാത്രമാണ് പരിശോധന മുന്നോട്ട് കൊണ്ടുപോകുന്നത്. പരിശോധന തട്ടുകടകളിൽ മാത്രമായി ഒതുങ്ങുകയാണ്. വൻകിട-ചെറുകിട ഹോട്ടലുകളിലും പരിശോധന കർശനമാക്കണം. കെ. ബാബു, അമ്പലപ്പുഴ ========================== തകർന്ന റോഡ് നന്നാക്കണം ആലപ്പുഴ പ്രസ്ക്ലബ്-കെ.എസ്.സി.എം.എം.സി റോഡ് സഞ്ചാരയോഗ്യമാക്കണം. അമ്പലപ്പുഴ താലൂക്ക് ഓഫിസിനും എസ്.ഡി.വി വിദ്യാലയങ്ങൾക്കും മുന്നിലൂടെയുള്ള റോഡാണിത്. വിദ്യാർഥികളും അഭിഭാഷകരും അടക്കം നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും ഇതുവഴി പോകുന്നു. എന്നാൽ, നഗരത്തിലെ പ്രധാന റോഡ് ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് മെറ്റൽ ഇളകിക്കിടക്കുകയാണ്. മഴ പെയ്താൽ വെള്ളക്കെട്ടും. റോഡ് നന്നാക്കാൻ നഗരസഭ ചെയർമാൻ, അമ്പലപ്പുഴ തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകിയിട്ടും അനക്കമില്ല. ബി. ഗിരീഷ് സനാതനം റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.