ആലപ്പുഴയിൽനിന്നുള്ള കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ചു

ആലപ്പുഴ: ജില്ലയിൽനിന്നുള്ള കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ചു. പുതിയ തലമുറയിൽപെട്ടവർക്ക് വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായിട്ടില്ല. ജില്ലയിലെ തലമുതിർന്ന എല്ലാ ഗ്രൂപ്പുകളിലെയും നേതാക്കൾക്ക് ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം, യുവ തലമുറയിൽപെട്ടവരുടെ അസാന്നിധ്യവും ലിസ്റ്റിനെ ശ്രദ്ധേയമാക്കുന്നു. മണ്ഡലം അടിസ്ഥാനത്തിലുള്ള പേരുകൾ: അരൂർ -എം.കെ. അബ്ദുൽ ഗഫൂർ, തൈക്കാട്ടുശ്ശേരി -കെ.എൻ. െസയ്ദ് മുഹമ്മദ്, വയലാർ -ടി.ജി. പദ്മനാഭൻ നായർ, ചേർത്തല -സി.കെ. ഷാജിമോഹൻ, മാരാരിക്കുളം -ഡി. സുഗതൻ, ആലപ്പുഴ നോർത്ത് -എ.എ. ഷുക്കൂർ, ആലപ്പുഴ സൗത്ത് -കോശി എം. കോശി, അമ്പലപ്പുഴ -ഷാനിമോൾ ഉസ്മാൻ, കുട്ടനാട് നോർത്ത് -എം. മുരളി, കുട്ടനാട് സൗത്ത് -മാന്നാർ അബ്ദുല്ലത്തീഫ്, ഹരിപ്പാട് -ബാബുപ്രസാദ്, കാർത്തികപ്പള്ളി -എ.കെ. രാജൻ, കായംകുളം നോർത്ത് -കുഞ്ഞുമോൾ രാജു, കായംകുളം സൗത്ത് -ഇ. സമീർ, മാവേലിക്കര -കെ.പി. ശ്രീകുമാർ, നൂറനാട് -ജോൺസൺ എബ്രഹാം, മാന്നാർ -സി.ആർ. ജയപ്രകാശ്, ചെങ്ങന്നൂർ -കെ.എൻ. വിശ്വനാഥൻ. സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ചേര്‍ത്തല: തണ്ണീർമുക്കത്തെ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ 18ാം വാര്‍ഡ് കൊല്ലേരിവെളി അരുണ്‍ (31), സഹോദരന്‍ കിരണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22ന് ബി.എം.എസ് പ്രവർത്തകൻ നഗരസഭ 22ാം വാര്‍ഡ് വാഴച്ചിറ ലൈജുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.