അബദ്ധത്തിൽ ​െവടിയേറ്റ്​ വിദ്യാർഥി മരിച്ചു

ഭോപാൽ: മധ്യപ്രദേശിൽ ബന്ധുവി​െൻറ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് വിദ്യാർഥി മരിച്ചു. നീമച്ച് ജില്ലയിലെ ജവാദ് ടൗണിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥി രാഹുൽ ബഞ്ചാരയാണ് (17) ബന്ധുവും റവന്യൂ വകുപ്പ് ജീവനക്കാരനുമായ നവീൻ തിവാരിയുടെ നാടൻ തോക്കിൽനിന്ന് വെടിയേറ്റ് മരിച്ചത്. നവീ​െൻറ കൈയിലുള്ള തോക്ക് അബദ്ധത്തിൽ പൊട്ടിയപ്പോർ സമീപത്തുണ്ടായിരുന്ന രാഹുലിന് വെടിയേൽക്കുകയായിരുന്നു. നവീൻ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.