33 ഡോക്യുമെൻററികൾ സംവിധാനം ചെയ്​ത ദമ്പതികൾക്ക്​ ആദരം

കൊച്ചി: 33 ഡോക്യുമ​െൻററികൾ സംവിധാനം ചെയ്ത മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസര്‍മാരായ ദമ്പതികൾക്ക് ആദരം. ഇരുവരെയും ആദരിക്കാൻ നടൻ മമ്മൂട്ടി കൂടി എത്തിയതോടെ ചടങ്ങ് സൗഹൃദസംഗമം കൂടിയായി. ഡോക്യുമ​െൻററി സംവിധായകരായ പ്രഫ. കെ. പി. ജയശങ്കർ--പ്രഫ. അഞ്‌ജലി മൊണ്ടേറോ ദമ്പതികളെയാണ് കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ഓര്‍ത്തിക്‌ ക്രിയേറ്റിവ്‌ സ​െൻററും ചേര്‍ന്ന്‌ ആദരിച്ചത്. മഹാരാജാസ് കോളജിൽ മമ്മൂട്ടിയുടെ സമകാലീനൻ കൂടിയാണ് ജയശങ്കർ. 2016ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം (പ്രത്യേക പരാമര്‍ശം) നേടിയ 'എ ൈഫ്ല ഇന്‍ ദ കറി: ഇന്‍ഡിപെൻഡൻറ് ഡോക്യുമ​െൻററി ഫിലിം ഇന്‍ ഇന്ത്യ' പുസ്തകം രചിച്ചതും ഈ ദമ്പതിമാരാണ്‌. ഇവരുടെ ഡോക്യുമ​െൻററികള്‍ ഉദാത്ത മാനവിക ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നവയാണെന്ന്‌ മമ്മൂട്ടി പറഞ്ഞു. കോളജ് കാലത്തെ ത​െൻറ സിനിമാമോഹങ്ങള്‍ക്ക്‌ പിന്തുണയേകിയവരില്‍ ഇവരുമുണ്ടായിരുന്നു. എന്നാലും താനും മലയാളനാടും ഇവരുടെ ആഗോളനേട്ടങ്ങള്‍ തിരിച്ചറിയാന്‍ വൈകി. പണമോ പ്രശസ്‌തിയോ ആഗ്രഹിക്കാതെ ഉദാത്തമായ സിനിമ നിര്‍മിക്കുന്ന ഇവരുടെ ആത്മാര്‍പ്പണം അസൂയാവഹമാണെന്നും മമ്മൂട്ടി പറഞ്ഞു. ജയശങ്കറിനൊപ്പം മഹാരാജാസിൽ ഉണ്ടായിരുന്ന ഡോ. വി.പി. ഗംഗാധരന്‍, ഡോ. കെ.ആര്‍. വിശ്വംഭരന്‍ എന്നിവരും ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ്‌, സംവിധായകന്‍ ദിലീഷ്‌ പോത്തന്‍, ചിത്രകാരന്‍ കലാധരന്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി പ്രസിഡൻറ് ഐഷ സലിം, സെക്രട്ടറി അനൂപ്‌ വര്‍മ തുടങ്ങിയവരും സംബന്ധിച്ചു. ദമ്പതികളുടെ പുതിയ ഡോക്യുമ​െൻററിയായ എ ഡെലിക്കേറ്റ്‌ വീവി​െൻറ പ്രദര്‍ശനവും നടന്നു. കബീര്‍ദാസി​െൻറയും ഷാ ഭിട്ടായിയുെടയും കവിത-സംഗീത പാരമ്പര്യം ഉള്‍ക്കൊണ്ട്‌ മതസൗഹാര്‍ദവും പരസ്‌പര സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന ഗുജറാത്തിലെ കച്ച്‌ പ്രവിശ്യയിലെ നാല്‌ വ്യത്യസ്‌ത സംഗീത ധാരകളെ കുറിച്ചുള്ള അനുഭവമാണ്‌ 'എ ഡെലിക്കേറ്റ്‌ വീവ്‌'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.