കൊച്ചി: ഭരണഭാഷ വാരാചരണത്തിന് മലയാള ദിനമായ നവംബര്‍ ഒന്ന് ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമാകും. രാവിലെ 10.30ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും. ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം എം.കെ. കബീര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജീവനക്കാര്‍ ഭരണഭാഷ പ്രതിജ്ഞയെടുക്കും. ഭരണഭാഷയില്‍ മികവുപുലര്‍ത്തിയ ജീവനക്കാര്‍ക്ക് പുരസ്‌കാരദാനവും കലക്ടര്‍ നിര്‍വഹിക്കും. ഭരണഭാഷ വാരാചരണത്തിെൻറ ഭാഗമായി ജീവനക്കാര്‍ക്കുള്ള കഥരചന, പ്രബന്ധരചന മത്സരങ്ങള്‍ നവംബര്‍ രണ്ടിനും ആകാശവാണി പി.ആര്‍.ഡി മലയാള ഭാഷ ക്വിസ് മത്സരം നവംബര്‍ ആറിനും കലക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടക്കും. ഉച്ചക്ക് 2.30നാണ് മത്സരങ്ങള്‍. ക്വിസ് മത്സരത്തില്‍ രണ്ടുപേരുള്ള ടീമായാണ് പങ്കെടുക്കേണ്ടത്. ഫോണ്‍: 0484 2354208.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.