ഭിന്നലിംഗക്കാർക്ക്​​ ശൗചാലയ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്​

കൊച്ചി: ഭിന്നലിംഗക്കാർക്ക് പ്രത്യേക ശൗചാലയ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്ഥലം അനുവദിക്കുകയാണെങ്കിൽ, സംസ്ഥാനത്തെ ആദ്യ ഭിന്നലിംഗ സൗഹൃദ ശൗചാലയം നിർമിക്കും. കെ.എസ്.ആർ.ടി.സിയോട് ഇതുസംബന്ധിച്ച് അനുമതി തേടി. ഭിന്നലിംഗ സമൂഹത്തി​െൻറ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നേരേത്ത, കെ.എസ്.ആർ.ടി.സിക്കു മുന്നിൽ ഇത്തരമൊരു പദ്ധതി െവച്ചപ്പോൾ സാമ്പത്തിക പരാധീനതയാണ് തടസ്സംനിന്നത്. അതിനാൽ ശൗചാലയ നിർമാണത്തിനുള്ള മുഴുവൻ തുകയും ചെലവഴിക്കാൻ സാമൂഹികനീതി വകുപ്പ് തയാറായിട്ടുണ്ട്. ജൂൺ മൂന്നിന് ചേർന്ന ട്രാൻസ്െജൻഡർ ജസ്റ്റിസ് ബോർഡി​െൻറ യോഗത്തിൽ ഭിന്നലിംഗക്കാർക്ക് പ്രത്യേക ശൗചാലയമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.