റോ റോ സർവിസ്​ കിന്‍കോയെ ഏല്‍പിക്കുന്നതിനെതിരെ ജങ്കാര്‍ തൊഴിലാളികള്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ റൂട്ടില്‍ നഗരസഭ ഇറക്കുന്ന റോ റോ വെസലുകളുെടയും ബോട്ടി​െൻറയും നടത്തിപ്പ് കിന്‍കോയെ ഏല്‍പിക്കാനുള്ള നീക്കത്തിനെതിരെ ജങ്കാര്‍ തൊഴിലാളികള്‍ രംഗത്ത്. നിലവില്‍ കൊച്ചിന്‍ സർവിസ് എന്ന സ്ഥാപനം സ്വന്തം ജങ്കാര്‍ ഉപയോഗിച്ചാണ് സർവിസ് നടത്തുന്നത്. ഫെറി സർവിസ് നടത്തുന്നതിന് ഉചിതമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കിന്‍കോ കഴിഞ്ഞ പത്ത് വര്‍ഷമായി ബോട്ടുകളും ജങ്കാറുകളും ഉണ്ടായിട്ടുപോലും സർവിസിന് താല്‍പര്യം കാണിച്ചില്ല. വിപുലമായ ടെൻഡര്‍ ക്ഷണിച്ച് കഴിവുള്ളവരെ കണ്ടെത്തി സർവിസ് ഏല്‍പിക്കണം. ഇതുവഴി തൊഴിലിന് സംരക്ഷണം നല്‍കണം. സർവിസ് നിര്‍ത്താതെയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയോ ജെട്ടിയുടെ നിര്‍മാണം നടത്തണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.