എറണാകുളം പബ്ലിക് ലൈബ്രറിയിൽ വായനക്കാരനാണ്​ ഇനി എല്ലാം

കൊച്ചി: കേരളത്തിലെ പഴക്കംചെന്ന ലൈബ്രറികളിൽ ഒന്നായ എറണാകുളം പബ്ലിക് ലൈബ്രറിയിൽ പുസ്‌തക വിതരണത്തിന് ആധുനിക സജ്ജീകരണങ്ങൾ ഒരുങ്ങുന്നു. വായനക്കാർക്ക് ആവശ്യമുള്ള പുസ്‌തകങ്ങൾ എളുപ്പം കണ്ടെത്താനും ജീവനക്കാരുടെ സേവനമില്ലാതെ അവ രേഖപ്പെടുത്തി കൊണ്ടുപോകാനും കഴിയും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കൊങ്കണി ഭാഷകളിൽ ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ വായനക്കാർക്കുവേണ്ട പുസ്തകം പലപ്പോഴും കണ്ടെത്താൻ ബുദ്ധിമുട്ടേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഏർപ്പെടുത്തുന്ന റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി ) സജ്ജീകരണം വഴി ആ ബുദ്ധിമുട്ട് ഒഴിവാകും. പുസ്തകമോഷണ പ്രശ്നവും പരിഹരിക്കപ്പെടും. ഇൗ സംവിധാനം ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യ പബ്ലിക് ലൈബ്രറിയാവും എറണാകുളം. ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളിലും ആർ.എഫ്.ഐ.ഡി ടാഗ് ഘടിപ്പിച്ചാണ് ഇത് പ്രാവർത്തികമാക്കുക. ഇതോെടാപ്പം അംഗങ്ങൾക്ക് സ്മാർട്ട് കാർഡും നൽകും. എടുക്കുന്ന പുസ്‌തകവും അംഗത്വ കാർഡും പുസ്‌തവിതരണ കിയോസ്‌കിൽ വെച്ചാൽ ഉടൻ അത് രേഖപ്പെടുത്തും. പുസ്തകം തിരികെ കൊണ്ടുവരുമ്പോഴും പുതുക്കേണ്ടിവരുമ്പോഴും ഇതേ രീതിയിൽതന്നെ അംഗങ്ങൾക്ക് സ്വയം രേഖപ്പെടുത്താം. ഒഴിവുദിനങ്ങളിലും ലൈബ്രറി പ്രവർത്തന സമയശേഷവും പുസ്തകങ്ങൾ വായനക്കാർക്ക് ലൈബ്രറിയിൽ തിരിച്ചുനൽകാനുള്ള സൗകര്യവും ഇതി​െൻറ ഭാഗമായി നിലവിൽ വരും. 147 വർഷം പഴക്കമുള്ള ലൈബ്രറിയിൽ ഈ സംവിധാനം നിലവിൽ വരുന്നത്, രാജാ റാം മോഹൻ േറായി ലൈബ്രറി ഫൗണ്ടേഷൻ വഴി ലഭിച്ച കേന്ദ്രസർക്കാറി​െൻറ സാമ്പത്തിക സഹായത്തോടെയാണ്. 40 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ്. കവി എസ്. രമേശൻ നേതൃത്വം നൽകുന്ന ലൈബ്രറി മാനേജിങ് കമ്മിറ്റി ആഗോള ടെൻഡർ വിളിച്ചാണ് കരാറുകാരെ തെരഞ്ഞെടുത്തത്. അഹ്മദാബാദ് ആസ്ഥാനമായ റാപിഡ് റേഡിയോ സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ കരാറുകാർ. ലൈബ്രറി ശേഖരത്തിലെ ഒന്നര ലക്ഷം ബുക്കുകളിലും ടാഗുകൾ ചേർക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും ഒരുമാസത്തിനകം പുതിയ സംവിധാനം പൂർണമായും നിലവിൽ വരുമെന്നും സെക്രട്ടറി അശോക് എം. ചെറിയാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.