ആലുവ: ചൂര്‍ണിക്കരയില്‍ ഗെയിൽ ഗ്യാസ് ലൈന്‍ സ്ഥാപിക്കുന്നതിനിടെ ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. മുട്ടം മെട്രോ സ്റ്റേഷെൻറയും തൈക്കാവിെൻറയും ഇടയിലാണ് മീറ്ററുകളോളം പാത മണ്ണിേലക്ക് താഴ്ന്നത്. ഞായറാഴ്ച പുലര്‍ച്ച നാലരയോടെയായിരുന്നു സംഭവം. ദേശീയപാതയോരത്തെ ഓവുചാലിനോട് ചേര്‍ന്ന് പ്രത്യേകം കുഴിയെടുത്താണ് ഗെയിൽ ഗ്യാസ് ലൈന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. പകല്‍ റോഡില്‍ വാഹനങ്ങളുടെ തിരക്കായതിനാല്‍ രാത്രി മെഷീന്‍ ഉപയോഗിച്ച് കുഴിച്ചാണ് നിര്‍മാണം. ഇത്തരത്തില്‍ കുഴിച്ചു കൊണ്ടിരിക്കെ ദേശീയപാതയില്‍ ടാറിട്ട റോഡിെൻറ ഒരുഭാഗം ഉയര്‍ന്ന് പൊങ്ങിയശേഷം താഴേക്ക് ഇരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോഡുകണക്കിന് ചളിയും കുഴിയില്‍ നിറഞ്ഞു. പുലര്‍ച്ച അഞ്ചിന് എക്സ്കവേറ്റർ എത്തിച്ച് ചളി നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ചു. ദേശീയപാതയുടെ പകുതിഭാഗം അടച്ചാണ് നിര്‍മാണം നടത്തിയത്. ഉച്ചയോടെ ചളി നീക്കി. വൈകീട്ട് മെറ്റല്‍പൊടി വിതറിയാണ് താൽക്കാലികമായി ഗതാഗതം തുറന്നുകൊടുത്തത്. ദേശീയപാതയുടെ നിര്‍മാണത്തിലെ അപാകതയാണ് റോഡ് പൊളിയാന്‍ കാരണമെന്ന് ഒരു വിഭാഗവും അശാസ്ത്രീയമായി പൈപ്പ് വലിച്ചതാണെന്ന് മറുവിഭാഗവും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.