തോമസ്​ ചാണ്ടിയുടെ ലെറ്റര്‍ഹെഡ‍് സഹോദരന്‍ ദുരുപയോഗം ചെയ്യുന്നുവെന്ന്​

ആലപ്പുഴ: കായൽ കൈയേറ്റ ആരോപണത്തിൽപെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ പുതിയ ആേരാപണം. മന്ത്രിയുടെ ലെറ്റര്‍ഹെഡ‍് സഹോദരന്‍ തോമസ് കെ. തോമസ് ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. 1,60,000 രൂപ കലക്ടര്‍ വില നിശ്ചയിച്ച ഭൂമിക്ക് നാലുലക്ഷംവരെ വാങ്ങിത്തരാമെന്ന് മൂന്നുമാസം മുമ്പ് എഴുതിക്കൊടുത്ത് കബളിപ്പിച്ച ലെറ്റര്‍ ഹെഡി​െൻറ പകര്‍പ്പ് പുറത്തുവന്നു. കൈനകരി പഞ്ചായത്തില്‍ പമ്പയാറിന് കുറുകെ നിർമിക്കുന്ന മുണ്ടക്കല്‍ പാലത്തി​െൻറ ഇരുകരകളിലുമുള്ളവർ തങ്ങളുടെ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടാതായപ്പോള്‍ സമരം ചെയ്തിരുന്നു. തുടര്‍ന്ന് പണി തടസ്സപ്പെട്ടതോടെയാണ് മന്ത്രി സഹോദരന്‍ രംഗപ്രവേശം ചെയ്തത്. വിട്ടുകൊടുത്ത ഭൂമിക്ക് അടിസ്ഥാന വിലയില്‍നിന്ന് 400 ശതമാനം അധികം വാങ്ങിനല്‍കുമെന്നാണ് ഇദ്ദേഹം ഇവരെ ധരിപ്പിച്ചത്. ഭൂമി വിട്ടുകൊടുത്ത 23 വസ്തു ഉടമകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജൂൈല 15നാണ് നാട്ടുകാര്‍ക്ക് ഇത്തരമൊരു കത്ത് കൊടുത്തത്. എന്നാൽ, മൂന്ന് മാസമായിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ജില്ലതല പര്‍ച്ചേസ് കമ്മിറ്റി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നാലുലക്ഷം വാങ്ങിത്തരാമെന്ന് മന്ത്രിയുടെ ലെറ്റര്‍ ഹെഡില്‍ ഉറപ്പ് കിട്ടിയ ഭൂ ഉടമകള്‍ക്ക് ആകെ കൊടുക്കാന്‍ തീരുമാനിച്ചത് 1,62,000 രൂപ മാത്രമാണ്. നേരേത്ത തോമസ് കെ. തോമസ് ഒരാളെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.