അയ്യപ്പ ഭക്തരുടെ വിശ്വാസം നിലനിർത്തുക സർക്കാർ ലക്ഷ്യം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെങ്ങന്നൂർ: അയ്യപ്പ ഭക്തർക്ക് എല്ലാവിധ സംരക്ഷണവും ഏർപ്പെടുത്തി വിശ്വാസം നിലനിർത്തുക എന്നതാണ് സർക്കാറിെൻറ മുഖ്യലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെങ്ങന്നൂരിൽ മണ്ഡല -മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ അയ്യപ്പഭക്തൻമാരുടെ സൗകര്യാർഥം നടപ്പാക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചെങ്ങന്നൂർ െറയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പൻമാർക്ക് പഞ്ചപാണ്ഡവ ക്ഷേത്രദർശനം സാധ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകി. ആദ്യ പരീക്ഷണമെന്ന നിലയിൽ ആരംഭിക്കുന്ന സർക്യൂട്ട് വിജയമെന്ന് കണ്ടാൽ വിപുലീകരിക്കും. ചെങ്ങന്നൂർ ആർ.ഡി.ഒ കോഒാഡിനേറ്ററായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ എം.എൽ.എ മോണിറ്ററിങ് നടത്തണമെന്നും സമയാസമയങ്ങളിൽ യോഗങ്ങൾ വിളിച്ച് കുറ്റമറ്റ രീതിയിലായിരിക്കണം തീർഥാടന കാലമെന്നും മന്ത്രി നിർദേശം നൽകി. ചെങ്ങന്നൂർ നഗരസഭക്ക് കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യങ്ങളെ സംബന്ധിച്ച് പരിശോധിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. യോഗത്തിൽ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, മെംബർ കെ. രാഘവൻ, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ ഡി. വിജയകുമാർ, കെ. കരുണാകരൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, െറയിൽവേ സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.