മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് പണ്ഡിതന്മാർ –-സമസ്ത

ആലുവ: ശരീഅത്തുമായി ബന്ധപ്പെട്ട മതപരമായ കാര്യങ്ങളിൽ അഭിപ്രായങ്ങളും മതവിധികളും പറയേണ്ടത് മതപണ്ഡിതന്മാരാണെന്ന് സമസ്ത ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് പറഞ്ഞു. ആലുവ സെൻട്രൽ മസ്ജിദിൽ സമസ്ത മാനേജ്‌മ​െൻറ് ഫെഡറേഷ​െൻറയും ജംഇയ്യതുൽ ഖുത്വബാഅ്ത്തി​െൻറയും സംയുക്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തി​െൻറ പുരോഗതിക്ക് ഐക്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം. അതിനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജംഇയ്യതുൽ ഖുത്വബാഅ് ജില്ല പ്രസിഡൻറ് എം.എം. ഷംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ഓർഗനൈസർ പി.സി. ഉമർ മൗലവി വയനാട്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അനസ് ബാഖവി, ടി.എ. സഗീർ, സിയാദ് ചെമ്പറക്കി, ബഷീർ ഫൈസി, കെ.എ. ബഷീർ, ജലീൽ ഫൈസി, അബ്‌ദുൽ സമദ് ദാരിമി, അജ്മൽ ബാഖവി, വി.കെ. മുഹമ്മദ്, കെ.എം. ഷംസുദ്ദീൻ, കെ.കെ. അബ്‌ദുല്ല ഇസ്‌ലാമിയ എന്നിവർ സംസാരിച്ചു. സമസ്ത മാനേജ്‌മ​െൻറ് ഫെഡറേഷൻ ആലുവ മേഖല ഭാരവാഹികൾ: വി.കെ. മുഹമ്മദ് (പ്രസി), ടി.എസ്. മൂസ, വി.എച്ച്. അനീസ്, അബ്‌ദുൽ അസീസ് കോമ്പാറ, കെ.എം. ഷംസുദ്ദീൻ (വൈസ് പ്രസി), കെ.എ. ബഷീർ (ജന. സെക്ര), ടി.കെ. മുഹമ്മദ് (ട്രഷ). ജംഇയ്യതുൽ ഖുത്വബാഅ് ഭാരവാഹികൾ: കെ.എം. ബഷീർ ഫൈസി (പ്രസി), അബ്‌ദുൽ റഹീം അൽ ഖാസിമി, ജബ്ബാർ ബാഖവി (വൈസ് പ്രസി), ജലീൽ ഫൈസി (ജന. സെക്ര), അജ്മൽ ബാഖവി, മുഹ്‌യിദ്ദീൻ ബാഖവി (ജോ. സെക്ര), അജ്മൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.