ദേശീയപാതയിൽ റോഡ് ഇടിഞ്ഞ് പിക്​ അപ്​ വാൻ തോട്ടിൽ വീണു

കോതമംഗലം: കൊച്ചി-ധനുഷ്കോടി . കോതമംഗലം പൊലീസ് സ്റ്റേഷനും കുരൂർ പാലത്തിനും ഇടയിൽ ശനിയാഴ്ച വൈകീട്ടാണ് അപകടം. വെള്ളക്കെട്ട് പതിവായ ഇവിടെ വെള്ളത്തി​െൻറ ഒഴുക്കിൽ വൻ ശബ്ദത്തോടെ ഇടിഞ്ഞ് വീഴുകയായിരുന്നു. ടാക്സി സ്റ്റാൻഡായി ഉപയോഗിച്ചു വരുന്ന ഇവിടെ നിരവധി കാറുകൾ പാർക്ക് ചെയ്യുന്നിടമാണ്. അപകടം നടന്ന സമയത്ത് നിരവധി യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് കടന്ന് പോയിരുന്നു. സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും കാൽനടയായി പോകുന്ന ഇടംകൂടിയാണ് ഇടിഞ്ഞത്. ഏകദേശം 30 വർഷം മുമ്പാണ് റോഡ് വീതി കൂട്ടി തോടി​െൻറ സംരക്ഷണഭിത്തി കെട്ടിപ്പൊക്കിയത്. ഗതാഗതം വർധിക്കുകയും തോടി​െൻറ ഒഴുക്ക് കൂടിയതും കാരണം ഭിത്തി ഇടിഞ്ഞ് തുടങ്ങിയിരുന്നു. ഇത് അധികാരികൾ ശ്രദ്ധിക്കാതെ പോയതാണ് ദുരന്തകാരണം. 15 അടി വീതിയിലും 25 നീളത്തിലുമാണ് തോട്ടിലേക്ക് പതിച്ചത്. അപകടം നടന്ന ഉടൻ െപാലീസ് ദേശീയപാതയിൽ ഒരുവശത്തുകൂടി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങൾ െബെപാസ് വഴി തിരിച്ചുവിടുകയും ചെയ്തു. ദേശീപാത അധികൃതരും നഗരസഭ ചെയർപേഴ്സൻ അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.