കൊച്ചി: ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുമ്പോഴും തൊഴിൽപരമായ അടിച്ചമർത്തലുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ. കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പ് ഫോളോവേഴ്സിന് സ്പെഷൽ റൂളും പ്രമോഷനുമില്ല. ശമ്പള വർധന ഉൾെപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാറിനും വകുപ്പ് മേധാവികൾക്കും പൊലീസ് മേധാവികൾക്കും നിവേദനം നൽകിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിൽ നവംബർ ആറിന് സെക്രേട്ടറിയറ്റ് ധർണ നടത്താൻ തീരുമാനിച്ചു. പ്രസിഡൻറ് എൻ.ജെ. പ്രകാശ് ലാൽ അധ്യക്ഷത വഹിച്ചു. കെ. മുകുന്ദൻ, ടി.എ. അഷ്‌റഫ്, പി. അജിത്ത്, കെ.പി. ശ്രീക്കുട്ടൻ, എം.കെ. രാധാകൃഷ്ണൻ, വി.ആർ. ശിവരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.